ലോകസിനിമയില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും.
രചനയും പ്രിയനന്ദനന്റേത് തന്നെയാണ്. ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ കുപ്പുസ്വാമി മരുതന്, സ്മിത സൈലേഷ്, കെ.ബി. ഹരി, ലിജോ പാണാടന്‍, സംഗീതം: പി.കെ. സുനില്‍കുമാര്‍, ഗാനരചന: ആര്. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്, ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍: ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ, സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സലിം റഹ്മാന്, വാര്‍ത്താപ്രചരണം പി.ആര്.സുമേരന്‍.
Recent Comments