യുവനിര്‍മാതാവും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മ്മിച്ചുക്കൊണ്ട് നിര്‍മാണരംഗത്തേക്ക് കടന്ന് വന്ന വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസന് – പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന് – സുജ മുരുഗന് എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കള്‍.
തിരുവനന്തപുരത്തുള്ള ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്.എഫ്.എസ്. ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായ കെ. ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങില്‍ സുചിത്ര മോഹന്‍ലാല്‍, പ്രിയദര്ശന്, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, നൂറിന് ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നുമുള്ള അനവധിപ്പേര്‍ പങ്കെടുത്തു.
അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശന് പറക്കട്ടെയാണ് ഈ കൂട്ടുകെട്ടില്‍ അവസാനമായി തീയറ്ററുകളില്‍ എത്തിയ ചിത്രം.
Recent Comments