ആര്‍ഡിഎക്സ് എന്ന ചിത്രത്തിന്റെ സംവിധായകനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംവിധായകന് നഹാസിന് കോടതി സമന്‍സ് അയച്ചു. കരാര്ലഘനം ആരോപിച്ചാണ് ആര്‍ഡിഎക്സ് സിനിമയുടെ സംവിധായകന് നഹാസ് ഹിദായത്തിനെതിരെ നിര്‍മ്മാതാവ് സോഫിയ പോളും നിര്‍മ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്.
ആര്‍ഡിഎക്സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ടാമത്തെ സിനിമയും ഇതേ നിര്‍മ്മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറില്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമയ്ക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാങ്ങിയ തുകയും അന്‍പത് ലക്ഷം നഷ്ടപരിഹാരമടക്കം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരു കോടിയിലേറെ രൂപ തിരികെ നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ ഓഗസ്റ്റ് ആറിന് ഹജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചു. സമന്‍സ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു.
Recent Comments