മലയാള സിനിമാ വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന നഷ്ടത്തിൽ പ്രതിഷേധിച്ച് ജൂൺ ഒന്നിന് സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ച കേരള ഫി ലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) ജൂൺ 1 മുതൽ പണിമുടക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. ഒരുവിഭാഗം നിർമ്മാതാക്കളിൽ നിന്നുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കി തങ്ങളുടെ പദ്ധതികളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ സമര ആഹ്വാനവുമായി യൂണിയൻ തുടരുമെന്നും തങ്ങളുടെ ആവശ്യം ശക്തമാക്കാൻ ഈ ദിവസങ്ങളിൽ ടോക്കൺ സമരം നടത്തുമെന്നും കെഎഫ്പിഎ സെക്രട്ടറി ബി രാകേഷ് പറഞ്ഞു.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യത്തിൽ സമവായ ചർച്ച ആകാമെന്ന് താരങ്ങളുടെ സംഘടനയായ ‘അമ്മ’. എന്നാൽ ജൂൺ ഒന്ന് മുതൽ നിർമാതാക്കൾ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും ‘അമ്മ’യുടെ അടിയന്തര യോഗത്തിൽ തീരുമാനമായി.
അതേസമയം പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമാതാക്കളുമായി സമവായ ചർച്ച ആകാമെന്നും സംഘടനയിൽ തീരുമാനമായി. മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയ താരങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ ‘അമ്മ’ ഓഫിസിൽ എത്തിയിരുന്നു.
സിനിമാ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച ആൻ്റണി പെരുമ്പാവൂർ, സാന്ദ്ര തോമസ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളുടെ ആരോപണങ്ങൾ കെഎഫ്പിഎ സെക്രട്ടറി ബി രാകേഷ് തള്ളി. അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ജി സുരേഷ് കുമാർ സമരം പ്രഖ്യാപിച്ചത് പ്രമുഖരുമായി ആലോചിക്കാതെയാണെന്ന് ആൻ്റണി പെരുമ്പാവൂർ അടുത്തിടെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. അത് തെറ്റാണെന്നും അസോസിയേഷൻ സംയുക്ത യോഗം നടത്തിയ ശേഷമാണ് തീരുമാനം എടുത്തതെന്നും ആ തീരുമാനമാണ് ജി സുരേഷ് കുമാർ അറിയിച്ചതെന്നും ബി രാകേഷ് അറിയിച്ചു.ഫേസ്ബുക്കിലെ പോസ്റ്റ് നീക്കം ചെയ്യാനുള്ള നോട്ടീസ് ഉടൻ തന്നെ ആന്റണി പെരുംമ്പാവൂറിന് അയക്കുമെന്നും ഫിലിം ചേമ്പർ വ്യക്തമാക്കി. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് നിർണായക യോഗം വിളിച്ച് ചേർത്തത്.
Recent Comments