ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത ‘ഞാന്‍ കര്ണ്ണന്’ റിലീസിനൊരുങ്ങുന്നു. ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന് എം.ടി അപ്പനാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ചിത്രം ഒടിടിപ്ലാറ്റ്ഫോമിലൂടെ ഉടന്‍ പ്രേക്ഷകരിലെത്തും.
‘എംടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സത്യസന്ധനും നിഷ്ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചിലാണ് ചിത്രം പങ്കുവെയ്ക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം സസ്പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയിനറാണ്.’ സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു.
ടി.എസ്. രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ശിവദാസ് വൈക്കം, ജിന്‍സി, രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോന്, സാവിത്രി പിള്ള, എം.ടി. അപ്പന്, ബി. അനില്‍കുമാര്‍, ആകാശ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം പ്രസാദ് അറുമുഖന്, അസോസിയേറ്റ് ഡയറക്ടര്‍ ദേവരാജന്‍, കലാസംവിധാനം ജോജോ ആന്റണി, എഡിറ്റര്‍ രഞ്ജിത്ത് ആര്., മേക്കപ്പ് സുധാകരന് പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് കളമശ്ശേരി, പി.ആര്.ഒ പി.ആര്. സുമേരന്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ്. ഫോട്ടോഗ്രാഫര്‍ ബെന്സിന് ജോയ്.
Recent Comments