‘അമ്മ’യുടെ ആദ്യ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് നടി ശ്വേതാ മേനോന്. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ശ്വേതാമേനോന്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ നടന്മാരായ ബാബുരാജ്, ജയന് ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
‘അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവതി അവസാനിക്കുമ്പോള്‍ ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള യാത്രയായിരുന്നു അത്. ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്.
View this post on Instagram
കഴിഞ്ഞ 25 വര്‍ഷമായി നല്കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം ‘അമ്മ’ ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ത്ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മള് ാെരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴില്‍ അമ്മ കൂടുതല്‍ കരുത്തായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്കുറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയോടെ,’ ശ്വേതാ മേനോന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Recent Comments