മാതാ ഫിലിംസിന്റെ ബാനറില്‍ എ.വിജയന് നിര്‍മ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘ഹണിമൂണ്‍ ട്രിപ്പ്’. ചിത്രീകരണം പുരോഗമിച്ചുവരുന്നു.
ഹണിമൂണ്‍ യാത്രയ്ക്കായി വരുണിനും ജാന്‍സിക്കുമൊപ്പം അവരുടെ കസിന്സും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു കാനനപാതയില്‍ പ്രവേശിക്കുന്നു. കസിന്‍സിലൊരാള്‍ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകര്‍ത്തുന്നതിനുമിടയില്‍ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്.
സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വല്‍സൊരുക്കിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ഒരുപോലെ പരിശ്രമിച്ചാണ് ചിത്രത്തിലെ പല ഹൊറര്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
‘റെഡ് സിഗ്നല്‍’ എന്ന ചിത്രത്തിനു ശേഷമുള്ള കെ. സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്. ജീന്‍ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രന്, ഷിന്റോ ജോസഫ്, സജി കരുക്കാവില്‍, സതീഷ്കുമാര്‍ എന്നിവരാണ് താരനിരയില്‍.
കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കെ. സത്യദാസാണ്. ഛായാഗ്രഹണം -ബിജുലാല്‍ പോത്തന്‍കോട്, എഡിറ്റിംഗ് – സുനു എസ്. നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ – വി.കെ. സാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് – ചന്ദ്രദാസ്, കല -ഭാവന രാധാകൃഷ്ണന്, ചമയം – നിയാസ് സിറാജുദ്ദീന്, കോസ്റ്റ്യും – എ.കെ. ലാല്‍, ഗാനരചന – രാജേഷ് അറപ്പുര, അജിത്ത്, സംഗീതം – ഗോപന് സാഗരി, ആലാപനം – ജോസ് സാഗര്‍, ഗായത്രി ജ്യോതിഷ്, ആക്ഷന്‍ -രാഹുല്‍ പ്രകാശ്, സംവിധാനസഹായി – വിനോദ് ബി.ഐ, പശ്ചാത്തലസംഗീതം – ജെമില്‍ മാത്യു, ഡിസൈന്‍സ് – ശാലിനി ഷിജി, സ്റ്റില്‍സ് – സുനില്‍ മോഹന്‍, കിരണ്‍. ലൊക്കേഷന്‍ മാനേജര്‍ – ചന്ദ്രശേഖരന് പശുവെണ്ണറ, പിആര്‍ഒ – അജയ് തുണ്ടത്തില്‍.
Recent Comments