യുഡിഎഫ് അനുവദിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് പി വി അന്‍വര്‍. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിച്ചിരിക്കും. അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാന്‍ തയ്യാറാണെന്നും അൻവർ പറഞ്ഞു.
ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു. ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞെന്നും അൻവർ പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെതന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റുവേണം എന്നൊക്കെ പറയാന്‍ കഴിയുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. പാർലമെന്ററി രാഷ്ട്രീയ രംഗത്തുനിന്ന് പിൻമാറിയെന്നോ ജീവിതത്തിൽ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, അതിന് സാധ്യവുമല്ല. എന്റെ രാജികൊണ്ട് ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാൽ അതിനുമുൻപ് കൂടുതൽ രാജി വന്നേക്കാം. അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ട്. അവിടെയും യുഡിഎഫിന് നിരുപാധിക പിന്തുണ തന്നെയായിരിക്കും. തൃണമൂൽ കോൺഗ്രസിനെ യുിഡിഎഫിലെടുക്കാൻ മാത്രം ഒരു ചർച്ചയും നടന്നിട്ടില്ല.
Recent Comments