കന്നഡ നടന് രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് രുധിരം. അപര്‍ണാ ബാലമുരളിയാണ് നായിക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും തൃശൂര്‍ ആമ്പല്ലൂര്‍ ശ്രീഗോകുലം റെസിഡെന്‍സിയില്‍ നടന്നു. ഷൂട്ടിംഗ് നാളെ ആരംഭിക്കും. രാജ് ബി. ഷെട്ടി നാളെ ജോയിന്‍ ചെയ്യും. 25 ന് അപര്‍ണയും. ഇരുവരെയും കൂടാതെ ഒരു നായയും എലിയും കഥാപാത്രങ്ങളാകുന്നു.
നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യും. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മിക്കുന്നത്.
ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്കിയ മിഥുന് മുകുന്ദന് പശ്ചാത്തല സംഗീതം ഒരുക്കുന്നു. സജാദ് കാക്കുവാണ് ക്യാമറാമാന്. ഭവന് ശ്രീകുമാര്‍ എഡിറ്ററുമാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: മാര്ട്ടിന് മാത്യു, വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്: ശ്യാം കാര്ത്തികേയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിച്ചാര്‍ഡ്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Recent Comments