ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം സംവിധായകന് എസ്എസ് രാജമൗലി പുതിയ സിനിമയുടെ അണിയറപ്രവര്ത്തനങ്ങളിലേയ്ക്ക് കടക്കുന്നു. മഹേഷ് ബാബുവാണ് നായകന്. ചിത്രീകരണം 2023 ന്റെ ആദ്യ പകുതിയില്‍ ആരംഭിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്ര പ്രസാദാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചത്.
നിലവില്‍ ‘സര്‍ക്കാരു വാരി പാട്ട’യുടെ റിലീസിനായി കാത്തിരിക്കുകയാണ് മഹേഷ് ബാബു. മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും. രാജമൗലിയും മഹേഷ് ബാബുവും ആദ്യമായ് ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദുര്‍ഗ ആര്‍ട്സിന്റെ ബാനറില്‍ കെ.എല്‍. നാരായണയാണ്.
Recent Comments