മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യന് ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്സ്റ്റര്‍’ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മാര്‍ച്ച് 07നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം യുക്ത പെര്‍വിയാണ് നായികയാവുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ചര്‍വാക വി.എന്‍, ഹര്‍ഷ എന്‍ എന്നിവരാണ്.
മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കര്‍ണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷന്‍സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോര്‍ജ്, അഷറഫ് ഗുരുക്കള്‍, സിതാര വിജയന് എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്.
ജോ പോള്‍, മോഹന്‍ രാജന് എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്വേത മോഹന്‍, സത്യപ്രകാശ് എന്നിവരാണ് ഗായകര്‍. സ്റ്റണ്ട്സ്: അഷ്റഫ് ഗുരുക്കള്‍, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ,
പ്രൊഡക്ഷന്‍ മാനേജര്‍: മനു & നച്ചിന്‍, കോ-ഡയറക്ടര്‍: അനു ഗോപി, മണികണ്ഠണ്, അസി.ഡയറക്ടര്‍: ശങ്കു, പ്രിയ മോഹന്‍, സൗണ്ട് എഫ്എക്സ് & ഡിസൈന്‍: ശങ്കര്‍ ഡി, ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്: നവീന്‍ സുന്ദര്‍ റാവു, പിആര്‍ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ചരണ്‍രാജ് ഡിഎം, ഡിസൈന്‍സ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Recent Comments