സ്കോഡയുടെ എസ്.യു.വി സ്വന്തമാക്കി നടനും സംയവിധായകനുമായ രാജേഷ്. കുഷാക്കിന്റെ 1.5 സ്റ്റൈല്‍ ടിഎസ്ഐ ഓട്ടോമാറ്റിക് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ.വി.എം. സ്കോഡയില്നിന്നാണ് വാഹനം വാങ്ങിയത്. സ്കോഡയുടെ കുഷാക്കിന്റെ സ്റ്റൈലും സുരക്ഷയുമാണ് ഏറെ ആകര്‍ഷിച്ചതെന്ന് താരം പറഞ്ഞു. സ്കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. എം.ക്യു.ബി.എ സീറോ ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനമാണിത്. 110 കിലോവാട്ട് കരുത്തുള്ള 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
View this post on Instagram
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവന് നടനായി അരങ്ങേറ്റം കുറിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്ണും പൊറാട്ടുമാണ് രാജേഷ് മാധവന്റെ സംവിധാന സംരംഭം. സുരേഷിന്റെയും സുമതലയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് രാജേഷ് മാധവന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം.
Recent Comments