സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്ങ് ജോലികള്‍ ആരംഭിച്ചിരിക്കുകയാണ് സൂപ്പര്‍ താരം.
കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് കാരണം ചെന്നൈയിലാണ് നടന്നത്. കഴിഞ്ഞ ആഴ്ച്ചയോടെയാണ് രജനികാന്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ 90 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞു.
ഈ വരുന്ന ദീപാവലിക്ക് സിനിമ റിലീസ് ചെയ്യാനാണ് തീരുമായിച്ചിരിക്കുന്നത്. സണ്‍ പിക്ച്ചേഴ്സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്. സിരുതൈ ശിവയാണ് ചിത്രം സംവിധാനം ചെയുന്നത്.
കഴിഞ്ഞ ഡിസംബറില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിതീകരികരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലെ ചിത്രീകരണ വേളയിലാണ് അണിയറപ്രവര്‍ത്തകരില്‍ എട്ട് പേര്‍ക്ക് കൊവിഡ് പിടിപ്പെട്ടത്.
പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് തീയേറ്ററുകളില്‍ എത്തിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.
രജനികാന്തും സംവിധായകന് ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകരക്ക് ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി. ഇമാനാണ് സംഗീതം.
ഷെരുണ് തോമസ്
Recent Comments