32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന് ടി ജെ ജ്ഞാനവേലാണ് ഇരുവരെയും ചേര്‍ത്ത് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമിതാഭും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ അവസാനം ആരംഭിക്കും. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്.
നിലവില്‍ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലാണ് രജനി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മൊയ്ദീന് ഭായി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
Recent Comments