സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും അണിനിരക്കും. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ടിജെ ജ്ഞാനവേലാണ്. മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന് എന്നിവരും നായികമാരായി വേഷമിടുന്നു.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനായി രജനി ഇന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഫഹദ് ഫാസിലും മഞ്ജു വാര്യരും ഒരുമിച്ചൊരു ചിത്രത്തില്‍ എത്തുന്നത്.
അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്ന ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന രജനി-ബച്ചന് ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
അജിത്തിന്റെ ആരംഭത്തിലൂടെയാണ് റാണ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ബാഹുബലിയില്‍ പല്വാല്ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടി മലയാളിക്കും പരിചിതമായ മുഖമാണ്.
ശിവകാര്ത്തികേയന് നായകനായ വേലൈക്കാരന് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മാരി സെല്‍വരാജിന്റെ മാമന്നനാണ് ഏറ്റവും ഒടുവിലായി അഭിനയിച്ച തമിഴ് ചിത്രം.
ആവേശമാണ് ഫഹദിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജനികാന്തിന്റെ ലാല്‍ സലാം 2024 പൊങ്കലിനാണ് പ്രദര്‍ശനത്തിനെത്തുക. തലൈവര്‍ 170 ന് ശേഷം ലോകേഷ് കനകരാജുമായുമാണ് രജനിയുടെ അടുത്ത ചിത്രം.
Recent Comments