ഡ്രാഗണ്‍ എന്ന സിനിമയെ പ്രശംസിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. സംവിധായകന് അശ്വത് മാരിമുത്തുവിനെയും നായകന് പ്രദീപ് രംഗനാഥനെയും നിര്‍മ്മാതാവ് അര്‍ച്ചനയെയും വീട്ടിലേയ്ക്ക് ക്ഷണിച്ച് തന്റെ സന്തോഷം അറിയിക്കുകയായിരുന്നു രജനികാന്ത്.
‘അശ്വത് എന്തൊരു എഴുത്താണ്, ഫന്റാസ്റ്റിക് ഫന്റാസ്റ്റിക് എന്ന് രജനിസാര്‍ പറഞ്ഞു. നല്ല സിനിമ ചെയ്യാനും ആ സിനിമ കണ്ടിട്ട് രജനി സാര്‍ വീട്ടിലേയ്ക്ക് വിളിച്ച് നമ്മുടെ പടത്തെപ്പറ്റി വാതോരാതെ സംസാരിക്കുക. ഒരു സിനിമ ചെയ്യാനായി അഹോരാത്രം പ്രയത്നിക്കുന്ന ഓരോ സംവിധായകന്റെയും സ്വപ്നമാണ്. ഇത് സ്വപ്നം നിറവേറിയ നാള്.’ സംവിധായകന് അശ്വത് മാരിമുത്തു എക്സില്‍ കുറിച്ചു.
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഡ്രാഗണ്‍. ഒരു മാസ് മസാല എന്റര്‍ടെയിനറാണ് ചിത്രം. ചിത്രം റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നൂറു കോടി കളക്ഷന്‍ നേടി തമിഴകത്ത് ഒന്നാംനിര താരങ്ങളുടെ ചിത്രങ്ങളെയും മറികടന്നിരിക്കുകയാണ്.
Recent Comments