നടന് രജനികാന്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്കി. അബുദാബി കള്‍ച്ചറല്‍ ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് താരത്തിന് വിസ കൈമാറിയത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി അതിഥിയായിരുന്നു.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. അബുദിബാ സര്‍ക്കാരിനും സുഹൃത്ത് യൂസഫലിക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.
Recent Comments