സുപ്പര്സ്റ്റാര് രജനികാന്തിന്റെ മൂത്ത സഹോദരന് സത്യനാരായണ റാവു ഗെയ്ക് വാദ് സിനിമാരംഗത്തേയ്ക്ക്. ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രം മാമ്പഴ തിരുടിയിലൂടെയാണ് എണ്‍പത് വയസ്സുള്ള സത്യനാരായണ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കൃഷ്ണഗിരി ജില്ലയിലെ നാച്ചിക്കുപ്പത്തിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
ശ്രീലങ്കന്‍ തമിഴ് വംശജനായ എം.ആര്. റജീമാണ് സംവിധായകന്. ചിത്രത്തില്‍ സത്യനാരായണ ഒരു സുപ്രധാന വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നായകന് മദനന്. ഇദ്ദേഹവും ശ്രീലങ്കന്‍ സ്വദേശിയാണ്. ലിബിയയാണ് നായിക.
അഭിനയരംഗത്തെത്തുന്നതിന് രജനിക്ക് വലിയ പിന്തുണയാണ് സത്യനാരായണ നല്‍കിയത്. താന്‍ സിനിമയിലെത്തിയതിന് പ്രധാന കാരണങ്ങളിലൊന്ന് ഈ സഹോദരനാണെന്ന് പല വേദികളിലും രജനി പറഞ്ഞിട്ടുണ്ട്.
Recent Comments