നടി രജീഷ വിജയനുമായുള്ള പ്രണയം വെളിപ്പെടുത്തി ഛായഗ്രാഹകന്‍ ടോബിന് തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റലൂടെയാണ് ടോബിന് ഈ വാര്‍ത്ത പുറത്ത് വിട്ടത്. രജീഷയും പോസ്റ്റിന്റെ കമന്റായി ടോബിനോടുള്ള പ്രണയം പങ്കുവെച്ചു.
ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞതാണ്. കല്യാണത്തിനായുള്ള കാത്തിരിപ്പിലാണ് രജീഷയും ടോബിനും ഇപ്പോള്‍. ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന.
View this post on Instagram
‘നമ്മള് ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’ എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. 1461 = 30 x ? + 1 x ? – 1 x ? – 2 x ? അവസാനിക്കാത്ത ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നു- എന്നാണ് രജീഷ കുറിച്ചത്.
നിരവധി താരങ്ങള്‍ കമന്റിലൂടെ ആശംസകളിറിയിച്ചിട്ടുണ്ട്. ‘സ്റ്റാന്‍ഡ് അപ്പ്’, ‘ഘോ ഘോ’, ‘ലവ്ഫുളി യുവേഴ്സ് വേദ’ തുടങ്ങിയ രജിഷ നായികയായ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ടോബിന് തോമസായിരുന്നു.
Recent Comments