മലയാളസിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളായ രാജു ഞാറയ്ക്കല്‍ അന്തരിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ റിനൈ മെഡിസിറ്റില്വച്ചായിരുന്നു അന്ത്യം. കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ഫക്ഷന് ന്യുമോണിയയിലേയ്ക്ക് നയിച്ചതാണ് മരണകാരണം. രാജുവിന്റെ ഭൗതികശരീരം എറണാകുളത്ത് വൈറ്റിലയിലുള്ള അദ്ദേഹത്തിന്റെ വിട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകുന്നേരം നാല് മണിക്ക് തൃക്കാക്കര വിജൊഭവന് സെമിത്തേരിയയിലാണ് സംസ്കാര ചടങ്ങുകള്‍.
പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് പീറ്റര്‍ ഞാറയ്ക്കലിന്റെ അനുജനാണ് രാജു. പീറ്ററിനോടൊപ്പമാണ് അദ്ദേഹം തുടക്കക്കാലത്ത് പ്രവര്‍ത്തിച്ചത്. വിജയന് പെരിങ്ങോട്, പീറ്റര്‍ ഞാറയ്ക്കല്‍, രാജു ഞാറയ്ക്കല്‍ അക്കാലത്തെ ഒരു ഹിറ്റ് കോമ്പോയായിരുന്നു. പിന്നീട് രാജു സ്വതന്ത്രനായി. ഹരിഹരന് സംവിധാനം ചെയ്ത പഴശ്ശിരാജയാണ് അദ്ദേഹം ഏറ്റവും ഒടുവിലായി വര്‍ക്ക് ചെയ്തത്. അക്കാലത്ത് കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് കാലിന് ഇന്ഫക്ഷന് ഉണ്ടാവുകയും ഒരു കാല് മുറിച്ച് മാറ്റുകയുമായിരുന്നു.
Recent Comments