മനുഷ്യ വികാരങ്ങളില്‍ ‘വെറുപ്പ്’ എന്നത് എത്രത്തോളം ജീവിതത്തെ ബാധിക്കുന്നു. ആ വികാരത്തെ വര്‍ഗീയത എങ്ങനെ മൂര്‍ച്ച കൂട്ടുന്നു. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത സഹജീവിയുടെ രക്തം കൊണ്ട് മാത്രമേ ആ വികാരത്തെ ശമിപ്പിക്കാനാകൂ എന്ന ഭ്രാന്തിന്റെ വിവിധ തലങ്ങളെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്ത സിനിമയാണ് ‘കുരുതി’.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കുരുതി നിലവില്‍ വലിയ നിരൂപക പ്രശംസ നേടി മുന്നേറുകയാണ്, ഒപ്പം അതിലെ താരങ്ങളും. ചിത്രത്തില്‍ ‘വിഷ്ണു’ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സാഗര്‍ സൂര്യ എന്ന പുതുമുഖമാണ്. മഴയവില് മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന ‘തട്ടീം മുട്ടീം’ എന്ന സീരിയലിലൂടെ സുപരിചിതനാണ് സാഗര്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച കുരുതി എന്ന ഭാഗ്യത്തെ കുറിച്ച് കാന്‍ മീഡിയയിലൂടെ വിവരിക്കുകയാണ് ഈ യുവ തരാം.
ജീവിതം അനിശ്ചിതമായി തട്ടീം മുട്ടീം മുന്പോട്ട് പോകുമ്പോഴാണ് രക്ഷകനായി ഒരു ടി.വി ഷോ കടന്ന് വരുന്നത്. എന്നെ പോലെയൊരു തുടക്കക്കാരന് ‘തട്ടീം മുട്ടീം’ എന്ന ഷോ ഒരു വലിയ അനുഗ്രഹമായിരുന്നു.
പക്ഷേ ഉള്ളില്‍ സിനിമ എന്ന മോഹം അപ്പോഴും തീവ്രമായി തുടരുകയായിരുന്നു. അങ്ങനെ 2019 ല്‍ ചിത്രീകരണം പൂര്‍ത്തിയായ ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്’ എന്ന അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ കോവിഡ് വില്ലനായി വന്നതോടെ പടം പുറത്തിറങ്ങിയില്ല. വളരെ പ്രതീക്ഷയോടെ അഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങാത്തത്തിന്റെ എല്ലാ നിരാശയും ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം എനിക്കുവേണ്ടി സംസാരിക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ അടുത്ത വൃത്തങ്ങളില്‍ പെടുന്ന ആളുകള്‍ ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ ഇടയായി, അതോടെ ഭാഗ്യം തെളിയുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ മനു വാരിയര്‍, അസ്സോസിയേറ്റ് ഇര്‍ഷാദ് പാരാരി എന്നിവര്‍ ചേര്‍ന്ന് ഓഡിഷന് ചെയ്തു. അങ്ങനെയാണ് കുരുതി എന്ന സ്വപ്ന ചിത്രത്തിലേക്ക് വാതില്‍ തുറന്നത്.
മാമുക്കോയ, പൃഥ്വിരാജ്, മുരളി ഗോപി തുടങ്ങിയ മുന്‍നിരതാരങ്ങളോടൊപ്പം പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് തന്നെ സ്ക്രിപ്റ്റ് വെടിപ്പായി പഠിച്ചിരുന്നു. പക്ഷെ ഞെട്ടിച്ചത് മാമുക്കോയ എന്ന അതുല്യ കലാകാരനാണ്. സെറ്റിലുള്ള എല്ലാവരോടും ചിരിച്ചും, തമാശകള്‍ പറഞ്ഞും ഇടപഴകുന്ന അദ്ദേഹത്തിന്റ രീതി ഹൃദയം കവരുന്ന ഒരു സവിശേഷതയാണ്. തന്റെ ഡയലോഗുകള്‍ ഒറ്റ തവണ വായിച്ചു നോക്കി വ്യത്യസ്ത മോഡുലേഷനിലൂടെ അത് മികവുറ്റതാക്കിയ അദ്ദേഹത്തിന് തീര്‍ച്ചയായും കൈയ്യടി കൊടുത്തേ പറ്റു. കാരണം ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തിന്റെ സൗണ്ട് മോഡുലേഷന് വേണ്ടി ഞാന്‍ നന്നേ പണിപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ഷൂട്ട് ഏകദേശം 25 ദിവസം കൊണ്ടാണ് പൂത്തിയാക്കിയത്. ചിത്രീകരണം എല്ലാവര്ക്കും വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ചിത്രം ഒരു നിലനില്‍പ്പ് കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിലെ സുപ്രധാന ബൈക്ക് റൈഡും ഫൈറ്റുമൊക്കെ പ്രയാസമായിരുന്നു. എങ്കിലും എന്ത് സംഭവിച്ചാലും പ്രശ്നമില്ല എന്ന തരത്തിലായിരുന്നു മുന്പോട്ട് പോയത്.
എടുത്ത് പറയേണ്ടത് രാജുവേട്ടനെ കുറിച്ചാണ്. സിനിമയുടെ ചിത്രീകരണത്തിനുടനീളം അദ്ദേഹം സ്വന്തം എനര്‍ജി ലെവല്‍ എങ്ങനെ മെയിന്ന്റെയിന് ചെയ്യുന്നു എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. ഓരോ സീനിലും മികച്ച ഔട്ട്പുട്ട് കൊണ്ടുവരുവാന്‍ എല്ലാവര്ക്കും സാധിച്ചത് അദ്ദേഹം കാരണമാണ്. ചിത്രീകരണവേളയില്‍ എന്നെയും മറ്റു താരങ്ങളെയും കംഫര്‍ട് ലെവലില്‍ എത്തിക്കാന്‍ രാജുവേട്ടന് ഒരുപാട് പരിശ്രമിച്ചു. അദ്ദേഹത്തിന്റെയും ഡയറക്ടര്‍ മനു വാരിയര്‍ സാറിന്റെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും കൃത്യമായ ഇടപെടല്‍ മൂലമാണ് ചിത്രം ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച നിലവാരത്തില്‍ പൂര്‍ത്തീകരിക്കാനായത്. കൂടാതെ മറ്റു താരങ്ങളായ റോഷന്, ശ്രിന്ദാ, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി, നസ്ലെന് തുടങ്ങിയവരുടെ കൂട്ടായ സഹകരണമാണ് ചിത്രം ഈ നിലക്ക് മികച്ചതാക്കിയത് എന്ന് നിസംശയം പറയാന്‍ സാധിക്കും.
മുരളി ഗോപി സാറിനെ കുറിച്ച് ഒരു പരിധി വരെ ആളുകള്‍ ധരിച്ചു വെച്ചിരിക്കുന്നത് ആളൊരു റഫ് ആന്‍ഡ് ടഫ് ആണ് എന്നായിരിക്കാം. ഒരു സീന്‍ ടേക്ക് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ അടുത്തു വന്നു പറഞ്ഞു ‘നീ നന്നായി ചെയ്തിട്ടുണ്ട്’ ഇത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. മലയാള സിനിമയിലെ തന്നെ മികച്ച നടന് അതിലുപരി തിരക്കഥാകൃത്ത് എന്നിങ്ങനെ പ്രതിഭ തെളിയിച്ച അദ്ദേഹത്തിന്റെ നാവില്‍ നിന്ന് അങ്ങനെ കേള്‍ക്കാന്‍ സാധിച്ചത് ഒരു വലിയ അംഗീകാരമായി ഞാന്‍ കാണുന്നു.
എല്ലാവരുടെയും നിസ്വാര്ത്ഥപ്രയത്നം കൊണ്ട് പിറന്ന ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ വിഷമം ഉള്ളില്‍ ഉണ്ട്, എങ്കിലും സംതൃപ്തനാണ്. കാരണം ഇതുപോലെ ഒരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യം എന്ന് പറയാനേ സാധിക്കൂ.
എന്നെക്കാളും കഴിവുള്ള ഒരുപാട് പേരെ ഞാന്‍ എന്റെ അഭിനയകളരിയായ ആക്ട് ലാബ് എന്ന സ്ഥാപനത്തില്‍ വെച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ഈ സിനിമയില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഏതോ ഒരു ശക്തി എന്നെ വല്ലാതെ തുണക്കുന്നുണ്ട്. ഒരു പക്ഷെ കഴിഞ്ഞ കൊല്ലം എന്നെയും എന്റെ അച്ഛനെയും അനിയനെയും വിട്ടുപിരിഞ്ഞുപോയ എന്റെ അമ്മയായിരിക്കാം ആ ഭാഗ്യത്തിന് പിന്നില്‍. അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. എന്റെ പരിപാടികള്‍ മുടങ്ങാതെ കാണുകയും അഭിപ്രായങ്ങള്‍ പറയുന്നതുമെല്ലാം എന്റെ അമ്മയായിരുന്നു. ഞാന്‍ സിനിമയിലൂടെ രക്ഷപ്പെടണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചതും എന്റെ അമ്മ തന്നെയായിരുന്നു. അമ്മക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല, എന്നിരുന്നാലും ആ ശക്തി എന്നോടൊപ്പം എപ്പോഴുമുണ്ട് എന്ന് ഞാന്‍ തീവ്രമായി വിശ്വസിക്കുന്നു.
കാന്‍ മീഡിയയ്ക്ക് നല്കിയ എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂവിലായിരുന്നു സാഗര്‍ സൂര്യ മനസ് തുറന്നത്.
ഷെരുണ് തോമസ്
Recent Comments