ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മാളികപ്പുറത്തിനു ശേഷം അതേ ടീമില്‍ നിന്ന് ഒരുങ്ങുന്ന സുമതി വളവിന്റെ ടൈറ്റില്‍ റിലീസ് ഇവന്റ് തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണിപ്പോള് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രശംസയും നിരൂപക പ്രശംസയും നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രം രാക്ഷസന്റെ ക്യാമറാമാന് പി.വി. ശങ്കര്‍ ആണ് സുമതി വളവിന്റെ ഡിഒപി ആയി ജോയിന്‍ ചെയ്യുന്നത്. തമിഴിലെ ഹിറ്റ് സിനിമകളുടെ കൂടെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത ശങ്കര്‍ സുമതി വളവിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് ‘ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മലയാളത്തില്‍ നല്ല ഒരു സിനിമ ചെയ്യണം എന്നുള്ളത്. അഭിലാഷും വിഷ്ണുവും മുരളി സാറും സുമതി വളവിന്റെ കഥയും അനുബന്ധ കാര്യങ്ങളും പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ ആ വിസ്മയ രംഗങ്ങള്‍ പകര്‍ത്താന്‍ ഞാന്‍ തയ്യാറിക്കഴിഞ്ഞിരുന്നു. പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ടീമിനൊപ്പം ഒരു നല്ല സിനിമ സമ്മാനിക്കാന്‍ ആകുമെന്ന വിശ്വാസത്തോടെ ഞാനും സുമതി വളവിന്റെ ഭാഗമാകുകയാണ്’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹൊറര്‍ കോമഡി ഗണത്തിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ പാലക്കാട്, മൂന്നാര്‍, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്. ആഗസ്റ്റ് 17 (ചിങ്ങം ഒന്നാം തീയതി) സുമതി വളവിന്റെ പൂജയും ആഗസ്റ്റ് ഇരുപതാം തീയതി ചിത്രീകരണവും ആരംഭിക്കും.
വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീമുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന സുമതി വളവില്‍ അര്ജുന് അശോകന്, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന് രഞ്ജിന്‍രാജ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹന്‍, സജിന്‍ ഗോപു, ലാല്‍, സൈജു കുറുപ്പ്, ജയകൃഷ്ണന്, ദേവനന്ദ, ശ്രീപത്, നിരഞജ് മണിയന്‍പിള്ള രാജു, ഗോപിക, ജീന്‍ പോള്‍ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സുമതി വളവിന്റെ ഓള് ഇന്ത്യ വിതരണാവകാശം ശ്രീഗോകുലം മൂവീസിന്റെ വിതരണാവകാശ പാര്‍ട്ട്നറായ ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. എഡിറ്റര്‍: ഷെഫീക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: എം ആര് രാജാകൃഷ്ണന്, ആര്‍ട്ട്: അജയ് മാങ്ങാട്, കോസ്റ്റ്യൂം: സുജിത് മട്ടന്നൂര്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു. ജി. നായര്‍, സ്റ്റില്‍സ്: രാഹുല്‍ തങ്കച്ചന്, ടൈറ്റില്‍ ഡിസൈന്‍: ശരത് വിനു, പിആര്‍ ഒ: പ്രതീഷ് ശേഖര്‍.
Recent Comments