മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയ്യും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. ദളപതി 67 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, തൃഷ, ഗൗതം മേനോന് എന്നിവരടങ്ങുന്ന വന്‍ താരങ്ങള്‍ വേഷമിടുന്നുണ്ട്.
നിലവില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലേക്ക് കന്നഡ നടന് രക്ഷിത് ഷെട്ടിയും എത്തുന്നു. ഏത് കഥാപത്രമാണ് താരം അവതരിപ്പിക്കുന്നു എന്ന് പുറത്ത് വിട്ടിട്ടില്ല. ചാര്‍ലി 777, കിറ്ക് പാര്‍ട്ടി എന്നീ സിനിമയിലൂടെ ശ്രദ്ധേയനാണ് രക്ഷിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകന് കൂടിയായ മിഷ്കിനും ചിത്രത്തിലും ഒരു സുപ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞദിവസം നടന്ന ഒരു അവാര്‍ഡ് നിശയില്വച്ചായിരുന്നു മിഷ്കിന് ഇക്കാര്യം പുറത്തുവിട്ടത്. നിവിന്‍ പോളി ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ് രവിചന്ദ്രര്‍ ആണ് സംഗീതം ഒരുക്കുന്നത്.
Recent Comments