ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായി രാം ചരണ്‍ സ്ഥാനമേറ്റു. ഈ പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാര്‍ (ശ്രീനഗര്‍), ഹൃത്വിക് റോഷന് (ബെംഗളൂരു), അമിതാഭ് ബച്ചന് (മുംബൈ) തുടങ്ങിയ ടീം ഉടമസ്ഥരുടെ പട്ടികയിലേയ്ക്ക് രാം ചരണിന്റെ പേര് കൂടി ചേര്‍ക്കപ്പെട്ടു.
ഹൈദരാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ശ്രീനഗര്‍ (ജമ്മു കശ്മീര്‍) എന്നിങ്ങനെ ആറ് ടീമുകളാണുള്ളത്. 19 മത്സരങ്ങളും. 2024 മാര്‍ച്ച് 2 മുതല്‍ 9 വരെ നീളുന്ന ഐഎസ്പിഎലിന്റെ ഉദ്ഘാടനമത്സരം മുംബൈയിലാണ്.
‘ഹൈദരാബാദ് എല്ലായിപ്പോഴും അസാധാരണമായ ക്രിക്കറ്റ് പ്രതിഭകളുടെ കേന്ദ്രമാണ്. ഞങ്ങളുടെ പ്രാദേശിക കളിക്കാര്‍ക്ക് ദേശീയ വേദിയില്‍ തിളങ്ങാന്‍ ഈ ലീഗ് മത്സരങ്ങള്‍ മികച്ച വേദി നല്കുന്നു. ഹൈദരാബാദ് ടീമിനെ നയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞാന്‍.’ രാം ചരണ്‍ കുറിച്ചു.
Recent Comments