രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു- പെഡ്ഡി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി നിര്‍മ്മാതാക്കള്‍. താരത്തിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. രാം ചരണ്‍ തീര്‍ത്തും റോ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് നല്കുന്ന സൂചന. നടി ജാന്‍വി കപൂറാണ് നായിക.
രണ്ട് ലുക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഒന്നില്‍ രാം ചരണ്‍ പുകവലിക്കുന്നതും. മറ്റൊന്നില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്ക്കുന്ന രാം ചരണിനെ കാണാം. രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്, ജഗപതി ബാബു, ദിവ്യേന്ദു ശര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചിത്രത്തിന്റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്.
ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറായിരുന്നു അവസാനം പുറത്തിറങ്ങിയ രാം ചരണ്‍ ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
Recent Comments