മമ്മൂട്ടി നായകനായ പേരന്പ്, തരമണി, തങ്ക മീങ്കല്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് റാം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ”ഏഴു കടല്‍ ഏഴു മലൈ” എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മാനാട് എന്ന ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം തമിഴ് നടന് സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക.
ലിറ്റില്‍ മാസ്ട്രോ യുവന് ശങ്കര്‍രാജയാണ് സംഗീതം ഒരുക്കുന്നത്. വെട്ടം, ഒപ്പം എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഏകാംബരമാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍ മതി വിഎസ്, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍ സാന്‍ഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
Recent Comments