ബോളിവുഡില്‍ ഒരുങ്ങുന്ന ‘രാമായണ’ എന്ന സിനിമയില്‍ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പര്‍ താരം യാഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. സംവിധായകന് നിതേഷ് തിവാരിയാണ് സീതയായി സായി പല്ലവി വേണമെന്ന് ആഗ്രഹിച്ചതെന്നും ആ തീരുമാനം എല്ലാവരും കൂട്ടായി എടുത്തതാണെന്നും യാഷ് വെളിപ്പെടുത്തി.
‘രണ്‍ബീറിനെ ആദ്യമേതന്നെ കാസ്റ്റ് ചെയ്തിരുന്നു. സായ് പല്ലവി ചിത്രത്തിലുണ്ടാകണമെന്നത് ഞങ്ങള്‍ എല്ലാവരും കൂട്ടായി എടുത്ത് തീരുമാനമാണ്. ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നുമുള്ള അഭിനേതാക്കള്‍ വേണമെന്ന് തീരുമാനിച്ചിരുന്നു. നിതേഷ് ജി എപ്പോഴും സായി പല്ലവി വേണമെന്ന് പറയുമായിരുന്നു. അവര്‍ അസാമാന്യ കഴിവുള്ള താരമാണ്. ഒടുവില്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് സായി പല്ലവി തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു’ യാഷ് പറഞ്ഞു.
Anupama : So #RanbirKapoor and Sai Pallavi had already been cast ?
Yash : No ! Ranbir was there,
with Sai Pallavi we all took a collaborative decision . I believe this film required actors from south and north.Nitesh Ji always wanted #SaiPallavi
She’s fabulous 🌟 pic.twitter.com/KdJPEXNTs3
— crown🎯 (@Crown_Kapoor) October 22, 2024
ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത്സിങ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യഭാഗം 2025 ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം.
രാജ്യത്തെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ് സൂപ്പര്‍താരം യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാകും ചിത്രം നിര്‍മ്മിക്കുന്നത്. 700 കോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ്.
Recent Comments