ബൃന്ദാ മാസ്റ്ററുടെ സഹോദരി ഭുവനയുടെ മകന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു രംഭ. കുടുംബസമേതമാണ് രംഭ ചടങ്ങില്‍ പങ്കുകൊണ്ടത്. കഴിഞ്ഞ ദിവസം തന്നെ ഇവര്‍ ഗുരുവായൂരില്‍ എത്തി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടത്തി. അതിനുശേഷമാണ് ആനക്കൊട്ടിലിലേയ്ക്ക് പോയത്. ആനക്കൊട്ടിലിലെ ഗജവീരന്മാരുടെ കാഴ്ചകള്‍ ആസ്വദിച്ചാണ് ഇവര്‍ മടങ്ങിയത്.
ഹരിഹരന് സംവിധാനം ചെയ്ത സര്‍ഗ്ഗത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് രംഭ ആദ്യമായി ഗുരുവായൂരില്‍ എത്തുന്നത്. അന്ന് എല്ലാ ദിവസവും അവര്‍ കണ്ണനെ കണ്ട് തൊഴുതിരുന്നു. അതിനുശേഷം നീണ്ട 32 വര്‍ഷങ്ങള്‍ക്കുശേഷമാണ് രംഭ കണ്ണന്റെ തിരുനടയിലേയ്ക്ക് എത്തുന്നത്. ഇത്തവണ അത് ഭര്‍ത്താവിനും കുട്ടികള്ക്കുമൊപ്പമാണെന്ന് കൗതുകംകൂടി ഉണ്ട്.
Recent Comments