ഇന്നലെയാണ് രാംഗോപാല്‍ വര്‍മ്മ എമ്പുരാന്റെ സെറ്റിലെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സന്ദര്‍ശനമായിരുന്നില്ല. മറ്റൊരു ആവശ്യത്തിന് പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം. എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടേയ്ക്കെത്തുകയായിരുന്നു. അതിനുമുമ്പ് അദ്ദേഹം പൃഥ്വിരാജിനെ വിളിച്ചിരുന്നു. ലൊക്കേഷനിലെത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് പൃഥ്വിരാജായിരുന്നു.
ഉച്ചയോടുകൂടിയാണ് രാംഗോപാല്‍ വര്‍മ്മ ലൊക്കേഷനിലെത്തിയത്. ആദ്യം മോഹന്‍ലാലിനെ കണ്ടു. കാരവനില്‍ ഇരുവരും ഏറെനേരം സംസാരിച്ചു. അതിനുശേഷമാണ് പൃഥ്വിരാജിന്റെ അടുക്കലെത്തിയത്. പൃഥ്വി അദ്ദേഹത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. ഏറെ നേരം ഷൂട്ടിംഗ് കണ്ടുകൊണ്ട് രാംഗോപാല്‍ വര്‍മ്മ മോണിറ്ററിനടുത്ത് ചെലവഴിച്ചു. ഇതിനിടെ സിനിമയും കലയും അവര്‍ക്കിടയില്‍ തുറന്ന ചര്‍ച്ചാവിഷയമായി. വൈകുന്നേരമാണ് രാംഗോപില് വാര്മ്മ മടങ്ങിയത്. പോകുന്നതിനുമുമ്പ് യൂണിറ്റംഗങ്ങള്ക്കൊപ്പം ഫോട്ടോ എടുത്തു.
‘തന്നെയും ഏറെ സ്വാധീനിച്ച സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മയെന്ന് പിന്നീട് പൃഥ്വി ഫെയ്സ് ബുക്കില്‍ കുറിച്ചു. കഥ പറയാനുള്ള ഏറ്റവും നല്ല ഉപകരണമായി ക്യാമറയെ എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിച്ച ഗുരു കൂടിയാണ് അദ്ദേഹം.’ പൃഥ്വി കൂട്ടിച്ചേര്‍ത്തു.
Recent Comments