രാമായണത്തെ അടിസ്ഥാനമാക്കി ദംഗല്‍ സംവിധായകന് നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി ഋത്വിക് റോഷനും എത്തുന്നു. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 750 കോടിയാണ്. ഇരുതാരങ്ങള്ക്കുമായി 150 കോടിയോളം രൂപയാണ് പ്രതിഫലമായി നീക്കിവയ്ക്കുന്നത്.
മുന്‍പ് പല സംവിധായകരും രാമായണകഥ ഒരുക്കാന്‍ ശ്രമിച്ചിരുന്നു.
സീതയെ ഇനിയും കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
ഋത്വിക്കും രണ്‍ബീറും നിതേഷ് തിവാരിയും നിര്‍മാതാവായ മധു മന്ദേനയുമായി കൂടിക്കാഴ്ച നടത്തി. പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായതായാണ് വിവരം. ഇരുവരും 75 കോടി രൂപ പ്രതിഫലം പറ്റുന്നു എന്നാണ് വാര്‍ത്തകള്‍. അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അതേസമയം രാമായണത്തെ അവലംബിച്ച് ഓം റാവത്ത് ഒരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസും സെയ്ഫ് അലി ഖാനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ സെയ്ഫ് രാവണനായി എത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ സൈഫ് അലി ഖാന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ‘ലങ്കേഷന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ എന്ന ടാഗ് ലൈനോടെ താരത്തിന്റെ ഫോട്ടോസ് സംവിധായകന് ഓം റാവത്ത് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Recent Comments