കേരളത്തിലെ രാഷ്ട്രീയവും രാഷ്ട്രീയക്കാരും പല മലയാള സിനിമകളിലും ചര്‍ച്ചയായിട്ടുണ്ട്. യഥാര്‍ത്ഥ രാഷ്ട്രീയക്കാരോട് സാമ്യം തോന്നുന്ന കഥാപാത്രങ്ങളെയും ചില ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഇപ്പോളിതാ കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍, പ്രജ സിനിമയില്‍ തന്നെ മോശമായി ചിത്രീകരിച്ചതില്‍ രഞ്ജി പണിക്കര്‍ക്ക് പില്ക്കാലത്ത് കുറ്റബോധമുണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
‘പല സിനിമകളിലും ഞാനാണെന്ന് തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. പ്രജയിലാണ് കൂടുതല്‍, വെറൊന്നിലും അത്രയും വന്നിട്ടില്ല. പ്രജയില്‍ ഞാനാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകും.’ പത്മജ തുടര്‍ന്നു.
‘പ്രജ എഴുതിയത് രഞ്ജി പണിക്കരാണ്. രഞ്ജി ഇപ്പോള്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. നേരിട്ട് എന്നെ അറിഞ്ഞപ്പോള്‍ രഞ്ജിക്ക് ഭയങ്കര കുറ്റബോധമായി. ഞാനുമായി അടുത്തപ്പോള്‍ ‘ഇതായിരുന്നോ പത്മജ’ എന്ന് രഞ്ജിക്ക് തോന്നി. ഇപ്പോള്‍ രഞ്ജിയെ വിളിച്ചു ചോദിച്ചാലും അത് പറയും. അത്രയും സ്നേഹമാണ് രഞ്ജിക്ക് ഇപ്പോള്‍ എന്നോട്’ പത്മജ വേണുഗോപാല്‍ പറഞ്ഞു.
പ്രജയില്‍ പൊന്നമ്മ ബാബു അവതരിപ്പിച്ച ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു പത്മജയോട് സാമ്യം ഉണ്ടായിരുന്നത്. ഈ കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിനെയും മേക്കപ്പിനെയും നായകന് വിമര്‍ശിക്കുന്ന രംഗവും ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ നായകനായ പ്രജയുടെ സംവിധാനം ജോഷിയായിരുന്നു.
Recent Comments