നടന് ഭീമന് രഘുവിനെ കോമാളിയും മണ്ടനും എന്ന് വിശേഷിപ്പിച്ചത് സംവിധായകന് രഞ്ജിത്താണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന രഘുവിന്റെ പ്രവൃത്തിയെ ഉദാഹരിച്ചുകൊണ്ടായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം. തന്റെ സഹപ്രവര്‍ത്തകനോട് ഇത്തരത്തിലായിരുന്നോ പ്രതികരിക്കേണ്ടിയിരുന്നതെന്ന് രഞ്ജിത്ത് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. രഘുവിനെ മണ്ടനെന്ന് ഇകഴ്ത്തിയ അതേ നാവുകൊണ്ട് മുഖ്യമന്ത്രിയെ പുകഴ്ത്താനും രഞ്ജിത്ത് വിശാല മനസ്കത കാട്ടി. ഈ പശ്ചാത്തലത്തിലാണ് രഘുവിനെ വിളിച്ച് പ്രതികരണം ആരാഞ്ഞതും.
‘രഞ്ജിത്ത് നല്ല മനുഷ്യനാണ്. നല്ല ബുദ്ധിയുള്ള ആളും. അയാള്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല. മറ്റൊരാളെ വിമര്‍ശിക്കാനുള്ള അവകാശം രഞ്ജിത്തിനുമുണ്ട്. അതയാള്‍ പറഞ്ഞുകഴിഞ്ഞു. ആ വിവാദങ്ങളെല്ലാം വിട്ടുകളയൂ.’ പക്വത നിറഞ്ഞതായിരുന്നു ഭീമന് രഘുവിന്റെ മറുപടി.
വാസ്തവത്തില്‍ യഥാര്‍ത്ഥ കോമാളി ആരാണ് എന്ന് ഇവരുടെ പ്രതികരണങ്ങളില്‍നിന്നുതന്നെ ജനം തിരിച്ചറിയട്ടെ.
വിവാദങ്ങളോട് പ്രതികരിക്കുന്നതിനേക്കാള്‍ ഉപരി രഘു തിരക്കു കൂട്ടിയത് മറ്റൊരു വിശേഷം പങ്കുവയ്ക്കാനാണ്.
‘സണ്ണി ലിയോണ്‍ എന്ന പാന്‍ ഇന്ത്യന്‍ താരത്തിനൊപ്പം ഞാന്‍ അഭിനയിക്കുന്നു. ഇതൊരു വെബ് സീരീസാണ്. എച്ച്.ആര്. എന്ന ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടിയാണ് ഈ വെബ് സീരീസ് ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ലൊക്കേഷനിലാണ് ഞാനിപ്പോള്‍ ഉള്ളത്. നാളെ സണ്ണി ലിയോണ്‍ ജോയിന്‍ ചെയ്യും. അവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍.’ ചിരിച്ചുകൊണ്ട് ഭീമന് രഘു പറഞ്ഞു.
Recent Comments