ബലാത്സംഗ കൊലപാതകക്കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ഹൗറയിലെ പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ നബന്നയിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത് .ഇതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച 6,000-ത്തിലധികം പോലീസിനെ കൊൽക്കത്ത നഗരത്തിൽ വിന്യസിച്ചു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ യുവ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ് .
കൊൽക്കത്ത പോലീസും ഹൗറ സിറ്റി പോലീസും ചേർന്ന് നബന്നയ്ക്ക് ചുറ്റുമുള്ള പ്രദേശം ത്രിതല സുരക്ഷയുള്ള കോട്ടയാക്കി മാറ്റി. 19 പോയിൻ്റുകളിൽ ബാരിക്കേഡുകളും മറ്റ് പ്രധാന പോയിൻ്റുകളിൽ അഞ്ച് അലുമിനിയം ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കൊൽക്കത്ത പോലീസിനും ഹൗറ സിറ്റി പോലീസിനും പുറമെ കോംബാറ്റ് ഫോഴ്സ്, ഹെവി റേഡിയോ ഫ്ളയിംഗ് സ്ക്വാഡ്സ് (എച്ച്ആർഎഫ്എസ്), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്), ക്വിക്ക് റിയാക്ഷൻ ടീമുകളെയും (ക്യുആർടി), ജലപീരങ്കിയേയും പ്രതിഷേധത്തിനിടെ ഉണ്ടാവുന്ന കുഴപ്പങ്ങൾ നേരിടാൻ വിന്യസിച്ചിട്ടുണ്ട്.
Recent Comments