രത്തൻ ടാറ്റ ഇന്ത്യയുടെ രാഷ്ട്രപതിയാകുമായിരുന്നു .മുൻ പ്രധാനമന്ത്രിമാരായ വാജ്പേയിയും മന്മോഹന്സിംഗും അതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധി എതിർത്തുയെന്നാണ് ചില മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തിയത് .2012 ലായിരുന്നു ഇത് .
ഇന്ത്യൻ വ്യാവസായിക ലോകത്തിന്റെ അന്താരാഷ്ട്ര മുഖമായിരുന്നു രത്തൻ ടാറ്റ. രാജ്യത്തെ വ്യവസായിക രംഗത്തെ മൂല്യപരമായ ഔന്നത്യത്തിലേക്ക് നയിച്ച രത്തൻ ടാറ്റയുടെ സംഭാവന വളരെ വലുതാണ്.അദ്ദേഹത്തിന്റെ മരണത്തോടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്.
രത്തൻ ടാറ്റ ഇന്ത്യയുടെ രാഷ്ട്രപതിയായിയിരുന്നെങ്കിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ വർഷങ്ങൾക്കു മുമ്പ് തന്നെ തലയെടുപ്പോടെ നിൽക്കുമായിരുന്നു.രാജ്യത്തിലെ യുവ തലമുറയ്ക്ക് അത് നൽകുന്ന സന്ദേശം വലുതാകുമായിരുന്നു.
രത്തൻ ടാറ്റക്കു പകരം സോണിയ ഗാന്ധിയുടെ നോമിനി പ്രതിഭ പാട്ടിൽ ആയിരുന്നു .എ പി ജെ അബ്ദുൾ കലാം റിട്ടയർ ചെയ്ത ശേഷമാണ് രത്തൻ ടാറ്റായുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ പ്രധാനമന്ത്രിമാരായ വാജ്പേയിയും മന്മോഹന്സിംഗും നിദേശിച്ചത് .സോണിയാഗാന്ധി അതിനെ അനുകൂലിച്ചില്ല .പകരം സോണിയ നിർദേശിച്ചത് പ്രതിഭ പട്ടേലിനെയാണ് .രത്തൻ ടാറ്റയും പ്രതിഭ പാട്ടിലും മഹാരാഷ്ട്രക്കാരാണ് .സോണിയ ഗാന്ധി പ്രതിഭ പാട്ടീലിന്റെ പേര് നിര്ദേശിക്കുവാൻ മറ്റു കാരണങ്ങൾ ഉണ്ടാവാം .പാർട്ടിയുടെ താൽപ്പര്യ പ്രകാരമായിരിക്കാം .
Recent Comments