പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിജി വിശ്വപ്രസാദ് നിര്‍മ്മിക്കുന്ന മാസ് എന്റര്ടെയ്നര് ചിത്രത്തില്‍ രവി തേജയും സംവിധായകന് ഹരീഷ് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഈ മാജിക്കല്‍ മാസ് കോംബോയില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. വിവേക് കുച്ചിഭോട്ലയാണ് സഹനിര്‍മ്മാതാവ്. തന്റെ നായകന്മാരെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രശസ്തനായ സംവിധായകനാണ് ഹരീഷ് ശങ്കര്‍. രവി തേജക്ക് മാസ് മഹാരാജ എന്ന ടാഗ് നല്കിയതും ഹരീഷാണ്.
രവി തേജ-ഹരീഷ് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ ആദ്യ ചിത്രമായിരുന്നു ‘മിറപകായ്’. തൊട്ടുപിന്നാലെ ‘ധമാക്ക’യും ഇറങ്ങി. ഈ രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്ററുകളായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരും സിനിമാപ്രേമികളുമെല്ലാം വന്‍ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹരിഷ് ശങ്കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
Recent Comments