ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജയന് ചേര്‍ത്തല എന്ന രവീന്ദ്ര ജയന്റെ അരങ്ങേറ്റം. ഷാജി എം., ദിലീപ് തുടങ്ങിവരുടെ കീഴില്‍ അസോസിയേറ്റായിരുന്നു. പിന്നീട് അഭിനേതാവായി. നിരവധി ചലച്ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സ്വഭാവനടനായും വില്ലനായും ഒരുപോലെ ശോഭിച്ചു. ഏറ്റവും ഒടുവില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറുമായി. ഇപ്പോള്‍ തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന സംവിധായകനിലേക്കും രവീന്ദ്ര ജയന് കലെടുത്ത് വച്ചിരിക്കുന്നു. തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ജയന് കാന്‍ചാനല്‍ മീഡിയയുമായി സംസാരിക്കുന്നു.
‘ഒരു ടീനേജ് ലൗ സ്റ്റോറിയാണ് കഥയെങ്കിലും ഗൗരവമായ ചില കാര്യങ്ങള്‍കൂടി ചിത്രം സംസാരിക്കുന്നുണ്ട്. നവാഗതനായ നിജീഷാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഉര്‍വ്വശി, ശ്രീസംഖ്യ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്, ജോണി ആന്റണി, മധുപാല്‍, സോഹന്‍ സീനുലാല്‍, അരുണ്‍ ദേവസ്യ, വി.കെ. ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീരാനായര്‍, മഞ്ജു പത്രോസ് എന്നിവര്‍ക്കൊപ്പം കുട്ടികളായ ഗോഡ് വിന്, അജീഷ, മൃദുല്‍, പ്രസാദ് ജോസഫ്, അനുശ്രീ പ്രകാശ്, ആല്വിന്, ഡിനി ഡാനിയല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്കൂള്‍ പ്രിസിപ്പാള്‍ ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രം. അകാലത്തില്‍ പൊലിഞ്ഞ നടി കല്പ്പനയുടെ മകള്‍ ശ്രീസംഖ്യയും ഇതിലൊരു പ്രധാന വേഷം ചെയ്യുന്നു. ഫുട്ബോള്‍ പരീശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്.’ രവീന്ദ്രജയന്‍ പറഞ്ഞുനിര്‍ത്തി.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടൂരില്‍ പുരോഗമിക്കുകയാണ്. വിന്‍സ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും ഗ്രെയ്സണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അനീഷ് കൊല്ലം. കോസ്റ്റിയൂം സുകേഷ് താനൂര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണന്, ലൈന്‍ പ്രൊഡ്യൂസര്‍ ബെന്‍സി അടൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര് നജീബ്, പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments