ടൊവിനോ തോമസ്, റോഷന് മാത്യു, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രില്‍ 21 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവിനിലയം എന്ന പ്രശസ്തമായ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ആഷിക്ക് അബു നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. സംഭാഷണങ്ങളില്‍ കാലാനുഗതമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
എം.എസ്. ബാബുരാജ്-പി. ഭാസ്കരന് ടീമിന്റെ കാലാതീതമായ സംഗീതമായിരുന്നു ഭാര്‍ഗവിനിലയം എന്ന സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. അത് നീലവെളിച്ചത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുമ്പോള്‍ ആ പാട്ടുകളെല്ലാം അങ്ങനെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്ന് അതിനെ സാങ്കേതിക തികവിലേയ്ക്ക് മാറ്റിയെന്നതൊഴിച്ചാല്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്, അഭിരാം രാധാകൃഷ്ണന്, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Recent Comments