ഒരിടവേളക്ക് ശേഷം സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്’. നര്‍മ്മ സമ്പന്നമായി കഥ പറയുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടേതാണ് തിരക്കഥ. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസും മൈ ഡ്രീംസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റിലീസ് മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റാന്‍ തീരുമാനിച്ചതായി ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേയ്ക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും താരം കുറിച്ചു.
‘നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാന്‍ തീയറ്ററുകളിലേക്ക് പോരേ. 2022 ജനുവരി 28 മുതല്‍. പിന്നെ ഗുണ്ടജയന് എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!’ ജനുവരി 28ന് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്ന സമയം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച രസകരമായ കുറിപ്പായിരുന്നു ഇത്.
സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലന്, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments