ശക്തമായ വേനല്‍ മഴയ്ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കനത്ത മഴയാണ് നിലവില്‍ സംസ്ഥാനത്ത് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.
അതേസമയം മെയ് 31 ന് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് അലേര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത 3 മണിക്കൂറില്‍ (പുലര്‍ച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് (27-05-2024ന്) ഉച്ചക്ക് 02.30 മുതല്‍ ഇന്ന് (27-05-2024ന്) രാത്രി 11.30 വരെ 1.0 മുതല്‍ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കന്‍ഡില്‍ 45 cm നും 71 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Recent Comments