തെലുങ്കാനയുടെ മെഗാസ്റ്റാര്‍ ചിരഞ്ജീവി മലയാളത്തിലെ വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നയന്‍താര ആയിരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ യുവനായകരില്‍ ശ്രദ്ധേയനായ ജയംരവിയുടെ സഹോദരന് മോഹന്‍രാജയാണ്.
ജയം, എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി, സന്തോഷ് സുബ്രഹ്മണ്യന്, തനി ഒരുവന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍രാജ. ജയം എന്ന ചിത്രത്തിലൂടെ ജയംരവിയെ നായകനാക്കി അവതരിപ്പിച്ചതും മോഹന്‍രാജയാണ്. ഏറ്റവും ഒടുവില്‍ അരവിന്ദ്സ്വാമി ജയംരവി കൂട്ടുകെട്ടില്‍ സംവിധാനം നിര്‍വ്വഹിച്ച തനി ഒരുവന് മോഹന്‍രാജയുടെ സംവിധാനജീവിതത്തിലെ നാഴികക്കല്ലായിരുന്നു.
റീമേക്ക് ചിത്രങ്ങള്‍ ചെയ്യാന്‍ ഒരു പ്രത്യേക വൈഭവംതന്നെ ഈ സംവിധായകനുണ്ട്. അതുകൊണ്ടുതന്നെ സംവിധാനം ചെയ്ത കൂടുതല്‍ ചിത്രങ്ങളും അന്യഭാഷകളില്‍നിന്ന് കടം കൊണ്ടിട്ടുള്ളതാണ്. എന്നാല്‍ ലൂസിഫറിനെപ്പറ്റി മോഹന്‍രാജ പറഞ്ഞതിങ്ങനെ:
‘ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഒരിക്കലും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം റീമേക്ക് ആയിരിക്കില്ല. കഥയുടെ ത്രെഡ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയൊക്കെ ചീരു സാറിന്റെ (ചിരംഞ്ജീവി) ചിത്രത്തിനു വേണ്ട ചേരുവകളൊക്കെ ചേര്‍ത്ത് ഒരുക്കുന്ന സിനിമയായിരിക്കും. ചിരംഞ്ജീവിയുടെ ആരാധകര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടിവരില്ല. അതനുസരിച്ചായിരിക്കും ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ തിരനാടകം.’
തെലുങ്കിലെ നമ്പര്‍വണ്‍ സംഗീതസംവിധായകനായ തമ്മന്‍ ആദ്യമായാണ് ഒരു ചിരംഞ്ജീവി ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇക്കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍വച്ച് നടന്നു. ചീരു 153 എന്ന് താല്‍ക്കാലിക നാമകരം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവായ ആര്.ബി. ചൗധരി പറഞ്ഞു.
Recent Comments