മലയാളത്തിന്റെ മഹാനടന് നെടുമുടിവേണു ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. അഭിനയമികവ് കൊണ്ടും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും മലയാള സിനിമാലോകത്ത് പകരംവയ്ക്കാനില്ലാത്ത അഭിനയപ്രതിഭയായിരുന്നു നെടുമുടിവേണു. നായകനായും സഹനടനായും വില്ലനായും അച്ഛനായും അമ്മാവനായും അപ്പൂപ്പനായും തുടങ്ങി നമ്മള് കണ്ടുമുട്ടിയിട്ടുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചത്് എക്കാലവും മലയാളിപ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്ക്കും.
1972 ല്‍ ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 1978 ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷമാണ് ശ്രദ്ധേയമായത്. പത്മാരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന ചിത്രത്തില്‍ കാരണവര്‍ വേഷം കൈകാര്യം ചെയ്തതോടെ മലയാളത്തിലെ തിരക്കേറിയ നടന്മാരുടെ പട്ടികയിലെത്താന്‍ നെടുമുടി വേണുവിന് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വന്നില്ല.
തകര, ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാളങ്ങള്‍, പഞ്ചാഗ്നി, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, ചന്ദ്രലേഖ, സുന്ദരകില്ലാടി, ചാര്‍ളി, നോര്‍ത്ത് 24 കാതം തുടങ്ങി അഞ്ഞൂറോളം സിനിമകള്‍, അഞ്ച് ദശകങ്ങള്‍ക്കിടയില്‍ അദ്ദേഹം വേഷമിട്ടു.
മൂന്ന് ദേശീയ പുരസ്കാരങ്ങളുള്പ്പെടെ ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ അഭിനയപ്രതിഭയെ തേടിയെത്തി. അഭിനയലോകത്ത് നിന്ന് വിടപറഞ്ഞ അദ്ദേഹത്തിന്, മലയാളികളുടെ സ്വന്തം നെടുമുടിവേണുവിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം.
Recent Comments