മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ സെക്കന്റ് ഷെഡ്യൂള്‍ യുകെയില്‍ തുടങ്ങും. ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം, ഇങ്ങനെയാണ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുന്നത്. മോഹന്‍ലാല്‍, സുമന്, ഇന്ദ്രജിത്ത്, തൃഷ എന്നിവരാണ് യു.കെ. ഷെഡ്യൂളില്‍ പങ്കെടുക്കുന്ന താരങ്ങള്‍. ഇവര്‍ക്കൊപ്പം ധാരാളം വിദേശ താരങ്ങളും പങ്കുചേരും.
ഷൂട്ടിന് മുന്നോടിയായി ലൊക്കേഷന്‍ ഹണ്ടിന് ഒരുങ്ങുകയാണ് ജീത്തുവും സംഘവും. മെയ് അവസാനത്തോടെ അവര്‍ യു.കെയിലേയ്ക്ക് തിരിക്കും. ഇതിനായി വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. സംവിധായകന് ജീത്തു ജോസഫ്, നിര്‍മ്മാതാക്കളായ രമേഷ് പി. പിള്ള, സുധന്, ക്യാമറാമാന് സതീഷ് കുറുപ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അര്‍ഫാസ് അയൂബ്, പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്ത് എന്നിവരാണ് ഈ സംഘത്തിലുണ്ടാവുക. ലണ്ടന്‍ പുറമെ സ്കോട്ട്ലന്റിലും ലൊക്കേഷന്‍ തേടുന്നുണ്ട്. 60 ദിവസത്തെ വര്‍ക്കാണ് അവിടെ അവശേഷിക്കുന്നത്.
2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ഡല്‍ഹി, സിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. സെക്കന്റ് ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് കോവിഡ് പൊട്ടിപുറപ്പെട്ടത്. അതോടെ ഷൂട്ടിംഗ് ബ്രേക്കായി. അതാണിപ്പോള്‍ പുനരാരംഭിക്കാന്‍ പോകുന്നത്.
Recent Comments