രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം.രാജ്യത്തെ രണ്ട് നിയമസഭകളും വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളും ഉൾപ്പെടെയാണ് നാളെ ഫലം അറിയുക .കേരളത്തിൽ മൂന്ന് മുന്നണികളും അവസാനവട്ട കണക്കുകൂട്ടലിലാണ്.മൂവരും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂന്ന് മുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പോളിംഗ് കുറഞ്ഞത് യുഡിഎഫ് ക്യാമ്പിനെ അലസോരപ്പെടുത്തുന്നുണ്ട്.അതിനാൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന് വരുത്തി തീർക്കാൻ അവർ ഈ വര്ഷം നടന്ന ലോക സഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനവുമായാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് പോളിങ്ങിനെ താരതമ്യം ചെയ്യുവാൻ ഇഷ്ടപ്പെടുന്നത് .
നാളെ (23-11-2024) രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ. പതിനൊന്ന് മണിയോട് വിജയികൾ ആരെല്ലാമെന്നതിൽ വ്യക്തയുണ്ടാകും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ .
വയനാടും പാലക്കാടും നിലനിർത്തുന്നതിനൊപ്പം ചേലക്കര പിടിച്ചെടുക്കുമെന്നും യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു . അതേ സമയം, വയനാട്ടിലെ പോളിങ് ശതമാനത്തിലെ കുറവ് ഐക്യജനാധിപത്യ മുന്നണിയെ ആശങ്കയിലാഴ്ത്തുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനായാൽ അത് ഇടതുപക്ഷത്തിനും ബിജെപിക്കും വലിയ നേട്ടമാണ്.
ഇഞ്ചോടിഞ്ച് മത്സരം നടന്ന പാലക്കാട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയക്കൊടി പാറിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം, അവസാന മണിക്കൂറുകളിലെ രാഷ്ട്രീയ ട്വസ്റ്റുകൾ യുഡിഎഫിന് ആശങ്കയ്ക്ക് വക നൽകുന്നു.
ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് അട്ടിമറി വിജയവും ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. വികസന നേട്ടങ്ങളും കെ രാധാകൃഷ്ണൻ ജനകീയതയും ചേലക്കരയിൽ വോട്ടാകും. പാലക്കാട് യുഡിഎഫ് ക്യാമ്പിലെ പടലപ്പിണക്കങ്ങളും സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനവും തങ്ങൾക്ക് അനുകുലമാകും- എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷകളിങ്ങനെയാണ്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കാനായാൽ അത് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം, ട്രോളി ബാഗ് വിവാദം ഉൾപ്പടെയുള്ള കാര്യങ്ങൾ തിരിച്ചടിക്കുമോയന്ന് ആശങ്കയും ഇടത് ക്യാമ്പിലുണ്ട്. ചേലക്കരയിൽ പോളിങ്ങിലുണ്ടായ വർധനവും ഇടതുക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പാലക്കാട് സി.കൃഷ്ണകുമാറിൻറെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. നഗരമേഖലയിലെ പോളിങ് ശതമാനത്തിലെ വർധനവാണ് ആത്മവിശ്വാസം എൻഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
സന്ദീപ് വാര്യർ ബിജെപി വിട്ടുപോയത് പാർട്ടി പ്രവർത്തകരുടെ ഏകോപനത്തിന് കാരണമായെന്ന് ബിജെപി ക്യാമ്പ് പ്രതീക്ഷിക്കുന്നു.
മുനമ്പം വിഷയം തങ്ങൾക്ക് ഗുണം ചെയ്യുമെന്നും പാലക്കാട്ടെ ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പാലക്കാട് പിടിച്ചെടുക്കുന്നതിനൊപ്പം വയനാട്ടിലും ചേലക്കരയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുകുമെന്നും എൻഡിഎ പ്രതീക്ഷിക്കുന്നു. അതേസമയം, കൊടകര കള്ളപ്പണ വിവാദവും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയും തിരിച്ചടിയാകുമോയെന്ന ആശങ്കയും ബിജെപി ക്യാമ്പിൽ നിലനിൽക്കുന്നുണ്ട്.
നാളെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും തെരെഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും കോളിളക്കങ്ങൾ ഉണ്ടാക്കും.ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപി സഖ്യത്തിനു അനുകൂലമാണ് .എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി സഖ്യത്തിന് അനുകൂലമായാൽ പ്രതിപക്ഷമായ I .N .D .I .A സഖ്യത്തിൽ പൊട്ടിത്തെറിയുണ്ടാവും.അത് നടക്കാൻ പോവുന്ന ഡൽഹി ഉപതെരെഞ്ഞെടുപ്പിനെയടക്കം ബാധിക്കും .എക്സിസ്റ്റ് പോൾ ഫലം ബിജെപി സഖ്യത്തിനു തിരിച്ചടിയായാൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
Recent Comments