എറണാകുളം അങ്കമാലി അതിരൂപതയിൽ വീണ്ടും കലാപം . ഇരുകൂട്ടരും ആക്രമണം നടത്തി.. പുതിയ കൂരിയാ ഫാദർ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധമാണ് കലാപത്തിലേക്ക് നയിച്ചത് .അതിൽ പോലീസ് ഇടപെട്ടതോടെ സമരക്കാർ പോലീസിനെതിരെ തിരിഞ്ഞു.ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മർദിച്ചെന്നാണ് അവരുടെ പരാതി
സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥനയണം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി. പിടിവലിയിൽ വൈദികർക്ക് പരിക്കേറ്റു. പൊലീസിനും സർക്കാരിനും എതിരെ അല്മായ മുന്നേറ്റവും അതിരൂക്ഷവിമർശനം ഉയർത്തി.
അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ബോസ്കോപ്പ് പുത്തൂർ, പുതിയ കൂരിയാ ഫാദർ ജോഷി പുതുവ എന്നിവർക്കെതിരെയാണ് ഒരു വിഭാഗം വൈദികർ പ്രതിഷേധിച്ചത്. സിനഡ് കഴിഞ്ഞ ബോസ്കോ പുത്തൂർ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുൻപ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വൈദികരെമാറ്റുക മാത്രം ചെയ്തെന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസിൽ നിന്നും മാറ്റിയെങ്കിലും ബസ്സിലിക്കയിൽ വൈദികർ പ്രതിഷേധം തുടരുകയാണ്.കലാപ അന്തരീക്ഷമാണ് ഇവിടെ.
Recent Comments