ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ റിതിക സിംഗ് പ്രധാനവേഷത്തിലെത്തുന്ന ‘ഇന്‍ കാര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇന്കാറെന്നത് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഹര്‍ഷ് വര്ദ്ധന് സംവിധാനം ചെയ്ത ‘ഇന്കാര്’ എന്ന സിനിമ യഥാര്ത്ഥസംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. മാര്‍ച്ച് 3 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അഭയ് ഡിയോളിന്റെ ‘നാനു കി ജാനു’, ഗോവിന്ദയുടെ ‘ഫ്രൈഡേ’യും നിര്‍മ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇന്‍ കാറും നിര്‍മ്മിച്ചിരിക്കുന്നത്.
ഈ രാജ്യത്ത് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇന്‍കാറെന്ന് റിതിക സിംഗ് പറഞ്ഞു. സിനിമ കാണുമ്പോള്‍ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം കണക്ടഡായിരിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനുഷ്യ കഥയാണിതെന്നും റിതിക സിംഗ് വ്യക്തമാക്കി. വേഗതയില്‍ ഓടുന്ന കാറിനുള്ളില്‍ നടക്കുന്ന യാഥാര്‍ത്ഥ്യബോധമുള്ളതും പിരിമുറുക്കമുള്ളതുമായ തട്ടിക്കൊണ്ടുപോകല്‍ കഥയാണ് ഇന്‍കാറെന്ന് സംവിധായകന് ഹര്‍ഷ് വര്‍ദ്ധനും പറഞ്ഞു.
ഹരിയാന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍, തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ അതിജീവന യാത്രയുടെ കഥ പറയുന്ന ചിത്രം ഓടുന്ന കാറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിതിക സിംഗിനെ കൂടാതെ മനീഷ് ജഞ്ജോലിയ, സന്ദീപ് ഗോയാത്ത്, സുനില്‍ സോണി, ഗ്യാന്‍ പ്രകാശ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. മിഥുന് ഗംഗോപഥയിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. മൊഹദ് സലൗദീന് യൂസഫ്- കോ പ്രൊഡ്യൂസര്‍, മഹിപാല്‍ കരണ്‍ രാത്രേ, യോഗേഷ് എം- അസോസിയേറ്റ് പ്രൊഡ്യൂസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നല്ലിബില് വെങ്കടേഷ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Recent Comments