അല്‍പ്പം മുമ്പ് നിര്യാതനായ രിസബാവയുടെ കബറടക്കം നാളെ പത്ത് മണിക്ക് ചെമ്പിട്ട പള്ളിയില്‍ നടക്കും. ഇപ്പോള്‍ മൃതദേഹം ആസ്റ്റര്‍ മെഡിസിറ്റിയിലെ മോര്‍ച്ചറിയിലാണുള്ളത്. നാളെ രാവിലെ വീട്ടിലേയ്ക്ക് കൊണ്ടുവരും. ചുള്ളിക്കല്‍ പനയംപള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അതിനടുത്തുള്ള ഷാദി മഹല്‍ ആഡിറ്റോറിയത്തില്‍ രാവിലെ 7 മുതല്‍ 10 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം ചെമ്പിട്ട പള്ളിയില്‍ കബറടക്കും.
ഇക്കഴിഞ്ഞ 8-ാംതീയതിയാണ് രിസബാവയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. വീട്ടില്‍വച്ച് അദ്ദേഹം വഴുതിവീണിരുന്നു. കടുത്ത ശ്വാസംമുട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി കടുത്ത പ്രമേഹരോഗികൂടിയാണ്. ചികിത്സയ്ക്കിടെ സ്ട്രോക്ക് വന്നിരുന്നു. രോഗം മൂര്ച്ഛിച്ചതിനെത്തുര്ന്നാണ് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണസമയത്ത് ഏകമകള്‍ സെറൂസയും മരുമകന് സഹലും ഉണ്ടായിരുന്നു.
യഥാര്‍ത്ഥ പേര് രിസബാവ എന്നായിരുന്നു. അദ്ദേഹത്തിന്റെ സിനിമാപ്രവേശന കാലം മുതല്‍ക്ക് മാധ്യമങ്ങള്‍ അടക്കം റിസബാവ എന്നാണ് എഴുതിയിരുന്നത്. ചില അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആരും അത് തിരുത്താന്‍ തയ്യാറായിരുന്നില്ല. അങ്ങനെ റിസബാവയായിത്തന്നെ തുടര്‍ന്നു.
Recent Comments