ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍തന്നെ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. മൈക്കലാഞ്ചലോയുടെ പ്രശസ്തമായ പിയാത്ത ശില്‍പ്പമാതൃകയില്‍ മാതാവിന്റെ മടിയില്‍ കിടക്കുന്ന റോഷന് മാത്യുവിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഈ പോസ്റ്റര്‍ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ച കുഞ്ചാക്കോ ബോബനും സംവിധായകന് ജീത്തുജോസഫുമടക്കമുള്ളവര് കടുത്ത സൈബര്‍ ആക്രമണത്തിനും വിധേയരായി. എന്നിട്ടും തങ്ങളുടെ നിലപാടുകളില്‍നിന്ന് ചേരയുടെ അണിയറപ്രവര്‍ത്തകര്‍ അണുവിട പിന്നോട്ട് മാറിയില്ല. എന്നുമാത്രമല്ല ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 14 ന് കോട്ടയത്ത് ആരംഭിക്കുകയാണ്. റോഷന് മാത്യുവും നിമിഷ സജയനുമടക്കമുള്ളവര് ആദ്യ ദിവസംമുതല്‍ ഷൂട്ടിംഗില്‍ പങ്കുകൊള്ളും. ഗുരു സോമസുന്ദരം, ടിനിടോം, കവിയൂര്‍ പൊന്നമ്മ, ലെന, തുടങ്ങിയവരും താരനിരയിലുണ്ട്.
ഫ്രൈഡേ, ലോപോയിന്റ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നജിം കോയയാണ് തിരക്കഥാകൃത്ത്. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ എം.സി. അരുണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈന്‍ ഓഫ് കളേഴ്സിന്റെ ആറാമത്തെ നിര്‍മ്മാണസംരംഭമാണ് ചേര. ബിനു കുമാറും രതീഷ് സുകുമാരനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
കോട്ടയത്തിന് പുറമെ വൈക്കവും ഈരാറ്റുപേട്ടയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. അലക്സ് പുളിക്കല്‍ ഛായാഗ്രാഹണവും സുനില്‍ കാര്യാട്ടുകര ചീഫ് അസോസിയേറ്റുമാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു അടൂരാണ്. ബാവയാണ് കലാസംവിധായകന്‍.
Recent Comments