റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 28 ന് എറണാകുളത്തെ മാറ്റിനിയുടെ ഓഫീസില്‍ നടക്കും. ടൈറ്റിലും അന്ന് പ്രഖ്യാപിക്കും. ‘പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം’ എന്നാണ് തന്റെ പുതിയ സിനിമയെ മാര്‍ത്താണ്ഡന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇഷ്ക്കിന്റെ ഐതിഹാസികമായ വിജയത്തിനുശേഷം രതീഷ് രവി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ഷൂുട്ടിംഗ് ഒക്ടോബര്‍ 1 ന് ചേര്‍ത്തലയില്‍ ആരംഭിക്കും.
ജോണി ആന്റണി, ഹരിശ്രീ അശോകന്, ഡോ. റോണി, കൈലാഷ്, പ്രമോദ്, ജാഫര്‍ ഇടുക്കി, സുജിത് ബാലന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നായികയടക്കം സ്ത്രീകഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. അവരെയും വൈകാതെ പ്രഖ്യാപിക്കും.
എസ്.ബി. ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍.എം. ബാദുഷയാണ് കോപ്രൊഡ്യൂസര്‍. ലോകനാഥന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലും പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളിക്കുന്നവുമാണ്. സംഗീതം ഗോവിന്ദ് വസന്ത.
Recent Comments