താലിബാന് ജയിലില്‍ അടച്ച വനിതയുടെ ജയില്‍ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാന് ചിത്രം എ ലെറ്റര്‍ ടു ദി പ്രസിഡന്റ് രാജ്യാന്തര ചലച്ചിത്രമേളയില്‍. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രം മേളയുടെ ജൂറിഫിലിംസ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന് നേടിയ എ ലെറ്റര്‍ ടു ദി പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സമൂഹത്തിലെ ജാതി വേര്‍തിരിവുകളും വിധവകളുടെ ജീവിതവും ചര്‍ച്ച ചെയ്യുന്ന ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധയാണ് ഈ വിഭാഗത്തിലെ മറ്റൊരു ചിത്രം. യു.ആര്. അനന്തമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതാനുഭവത്തെ അടിസ്ഥാനമാക്കി മാനിയ അക്ബരി ഒരുക്കിയ ചിത്രം 10+4 ഉം ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Recent Comments