ലവ് സ്റ്റോറിക്ക് ശേഷം മറ്റൊരു ചിത്രത്തിനായി സായ് പല്ലവിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു. പ്രേമം, കാര്‍ത്തികേയ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ചന്ദൂ മൊണ്ടേറ്റിയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
അല്ലു അരവിന്ദിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഗീത ആര്‍ട്സ് എക്സ് (ട്വിറ്റര്‍) പേജിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് പല്ലവി, ഫിദ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ ശ്രദ്ധയമായത്. 2022ല്‍ പുറത്തിറങ്ങിയ ഗാര്ഗിയിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്.
Recent Comments